സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാര്‍ക്ക് പരിശീലനം നിർബന്ധം; നടപടിയുമായി സൗദി

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ നടപടി നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി

സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാര്‍ക്ക് പരിശീലനം നിര്‍ബന്ധമാക്കി മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയം. തൊഴിലുടമയാണ് ഇതിന് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത്. പരിശീലന വിവരങ്ങള്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോം വഴി കൃത്യമായി രേഖപ്പെടുത്തുകയും വേണം.

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ നടപടി നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ജിവനക്കാരുടെ തൊഴില്‍ നൈപുണ്യം വര്‍ദ്ധിപ്പിക്കുക, തൊഴില്‍ വിപണയില്‍ മത്സര ക്ഷമത ഉറപ്പാക്കുക എന്നിവയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യമെന്ന് മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സൗദിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന വിഷന്‍ 2030ന്റെ ഭാഗമായി തൊഴില്‍ മേഖലയില്‍ വരുത്തുന്ന പരിഷ്‌ക്കാരങ്ങളുടെ ഭാഗമായി കൂടിയാണ് നടപടി.

Content Highlights: Saudi Arabia has made training mandatory for local employees working in the private sector. The Ministry of Human Resources and Social Development (HRSD) has introduced a new directive requiring companies with at least 50 employees to provide structured workplace training programs for Saudi graduates and job seekers.

To advertise here,contact us