സൗദി അറേബ്യയിലെ റിയാദില്‍ മൂന്ന് ഏരിയകളില്കൂടി സൗജന്യ പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നു. പാര്‍ക്കിങ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സന്ദര്‍ശകര്‍ക്ക് പ്രത്യേക പെര്‍മിറ്റ് നല്കാന് തമസക്കാര്ക്ക് അനുമതി നല്‍കുന്നത് അടക്കമുള്ള ഇളവുകളും പുതിയ പ്രഖ്യാപനത്തില്‍ ഉണ്ട്.
റിയാദിലെ കിങ് സല്മാന്, കിങ് അബ്ദുല്ല, അല്‍ മുഹമ്മദിയ്യ എന്നീ പ്രദേശങ്ങളിലാണ് നാളെ മുതല്‍ നിയന്ത്രിത പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും വാഹനങ്ങള്‍ റെസിഡന്‍ഷ്യല്‍ ഏരിയകളിലേക്ക് അതിക്രമിച്ച് കയറുന്നത് തടയുന്നതിനുമായാണ് പുതിയ നടപടിയെന്ന് അധികൃതര്‍ ആറിയിച്ചു. നേരത്തെ ഈ പദ്ധതി നടപ്പിലാക്കിയ അല്‍ വുറൂദ്, അല്‍ റഹ്മാനിയ, അല്‍ മുറൂജ്, അല്‍ ഉല, അല്‍ സുലൈമാനിയ എന്നീ പ്രദേശങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും പാര്‍ക്കിംഗ് അതോറിറ്റി വ്യക്തമാക്കി.
40,000-ത്തിലധികം റെസിഡന്‍ഷ്യല്‍, വിസിറ്റര്‍ പെര്‍മിറ്റുകള്‍ ഇതിനോടകം തന്നെ അധികൃതര്‍ അനുവദിച്ചിട്ടുണ്ട്. അശാസ്ത്രീയമായ പാര്‍ക്കിംഗ് ഒഴിവാക്കാനും നഗരഭംഗി നിലനിര്‍ത്താനും ഈ സംവിധാനം സഹായിച്ചതായി റിയാദ് പാര്‍ക്കിങ് അധികൃതര്‍ വ്യക്തമാക്കി. പുതുതായി ഈ സംവിധാനം വരുന്ന മൂന്ന് ഏരിയകളിലെയും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പാര്‍ക്കിങ് പൂര്‍ണമായും സൗജന്യമായിരിക്കും.
സന്ദര്‍ശകര്‍ക്കായി പ്രത്യേക പെര്‍മിറ്റുകള്‍ നല്കാന് താമസക്കാര്‍ക്ക് സാധിക്കും. താമസക്കാരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് ഒരു വര്‍ഷം കാലാവധിയുള്ള സൗജന്യ റെസിഡന്‍ഷ്യല്‍ പെര്‍മിറ്റുകള്‍ ലഭിക്കും. ഇത് റിയാദ് പാര്‍ക്കിങ് ആപ് വഴി പുതുക്കാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Content Highlights: The Riyadh Parking Project has announced the introduction of free managed parking in three more residential neighborhoods, aiming to improve parking efficiency and reduce congestion