സൗദി അറേബ്യയില്‍ നിയമ ലംഘകര്‍ക്കെതിരെ നടപടി ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. ഒരാഴ്ചക്കിടെ 20,000ത്തിലധികം പ്രവാസികളെയാണ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്.11,600ലധികം നിയമ ലംഘകരെ രാജ്യത്ത് നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി.
നിയമ ലംഘകരായ പ്രവാസികളെ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കിയതോടെയാണ് സൗദിയില്‍ കൂടുതല്‍ പ്രവാസികള്‍ പിടിയിലായത്. ഒരാഴ്ചക്കിടെ മാത്രം 20,237 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മതിയായ താമസ രേഖകള്‍ ഇല്ലാതെ രാജ്യത്ത് തുടര്‍ന്ന് വന്നവരാണ് ഇതിലേറയും. 12,687 പേരാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 3,232 പ്രവാസികളും പിടിയിലായി.
അതിര്‍ത്തി സുരക്ഷാ നിയമലംഘനത്തിന്റെ പേരില്‍ 4,318 ആളുകളും അറസ്റ്റിലായിട്ടുണ്ട്. നിവലില്‍ 23,807 പ്രവാസികള്‍ നിയമ നടപടികള്‍ നേരിടുന്നതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ 21,926 പുരുഷന്മാരും 1,881 സ്ത്രീകളും ഉള്‍പ്പെടുന്നു. 11,656 പേരെ ഇതിനകം രാജ്യത്ത് നിന്ന് നാടുകടത്തിയതായി മന്ത്രാലയം അറിയിച്ചു. 16,805 പേരെ യാത്രാ രേഖകള്‍ ശരിയാക്കുന്നതിനായി അതീത് രാജ്യങ്ങളുടെ എംബസികളിലേക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
നിയമ ലംഘകര്‍ക്ക് വാഹനം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുന്നത് ഗുരുതരമായ കുറ്റമാണെന്ന് മന്ത്രാലയം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ വരെ പിഴയുമാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. നിയമ ലംഘകരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അക്കാര്യം അറിയിക്കണമെന്നും അധികൃതര്‍ രാജ്യത്തെ താമസക്കാരോട് ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിന് പുറമെ ടോള്‍ ഫ്രീ നമ്പര്‍ വഴിയും വിവരങ്ങള്‍ കൈമാറാനാകും. വരും ദിവസങ്ങളിലും പരിശോധന കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. നിയമ ലംഘകര്‍ക്കെതിരെ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി.
Content Highlights: Saudi Arabia has intensified measures against lawbreakers, with over 20,000 expatriates arrested in the past week for various violations. Authorities have implemented strict inspections and safety measures to maintain law and order throughout the country. The crackdown serves as a warning to both expatriates and residents to adhere to local laws.