മൂന്നാമത് ലോക പ്രതിരോധ പ്രദര്‍ശനം ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ റിയാദിൽ

പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന ഉന്നതതല ഇന്ത്യന്‍ പ്രതിനിധി സംഘത്തെ കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് നയിക്കും

മൂന്നാമത് ലോക പ്രതിരോധ പ്രദര്‍ശനം ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സൗദി അറേബ്യയിലെ റിയാദില്‍ നടക്കും. പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന ഉന്നതതല ഇന്ത്യന്‍ പ്രതിനിധി സംഘത്തെ കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് നയിക്കും. പ്രതിരോധ വകുപ്പിലെയും സായുധ സേനയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിക്കും.

രാജ്യത്തിന്റെ തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ ശേഷിയും സാങ്കേതിക വിദ്യയും പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യന്‍ പവലിയനും പ്രദര്‍ശന വേദിയില്‍ പ്രതിരോധ സഹമന്ത്രി ഉദ്ഘാടനം ചെയ്യും. ടാങ്കുകള്‍, പീരങ്കികള്‍, മിസൈലുകള്‍, വെടിക്കോപ്പുകള്‍, റഡാറുകള്‍ തുടങ്ങിയ ഇന്ത്യയുടെ അത്യാധുനിക പ്രതിരോധ ഉത്പ്പന്നങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും.

സൗദി അറേബ്യയിലെ പ്രതിരോധ വകുപ്പ് പ്രതിനിധികളുമായും പ്രമുഖ വ്യവസായ കൂട്ടായ്മകളുമായി മന്ത്രി ആശയവിനിമയം നടത്തും. 700-ലധികം പ്രദര്‍ശകരും 400-ഓളം ഔദ്യോഗിക പ്രതിനിധി സംഘങ്ങളും ഇത്തവണ മേളയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights:

To advertise here,contact us