റിയാദിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാൻ സിം​ഗപ്പൂർ എയർലൈൻസ്

തുടക്കത്തില്‍ ആഴ്ചയില്‍ നാല് സര്‍വീസുകളാവും ഉണ്ടാവുക

സൗദി അറേബ്യയിലെ റിയാദ് എയര്‍ പോര്‍ട്ടിലേക്ക് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നു. ജൂണ്‍ മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അറിയിച്ചു. തുടക്കത്തില്‍ ആഴ്ചയില്‍ നാല് സര്‍വീസുകളാവും ഉണ്ടാവുക.

ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും വിമാനം സര്‍വീസ് നടത്തുക. ഇതു സംബന്ധിച്ച കരാറില്‍ സൗദി എയര്‍ കണക്ടിവിറ്റിയും സിംഗപ്പൂര്‍ എയര്‍ലൈന്‍സും ഒപ്പുവച്ചു. മീഡിയം റേഞ്ച് വിമാനമായിരിക്കും സര്‍വീസ് നടത്തുകയെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വ്യക്തമാക്കി. ബിസിനസ്, ഇക്കോണമി ക്ലാസികളിലായി 303 സീറ്റുകളുണ്ടാകും.

Content Highlights: Bismir's post-mortem report reveals that the cause of death was due to a heart attack, with oxygen deprivation being another significant factor. The findings confirm the medical reasons behind his sudden death, shedding light on the health complications leading to his passing.

To advertise here,contact us