ഇറാനില് യുഎസ് ആക്രമണത്തിന്റെ സാധ്യതകള് നിലനില്ക്കെ സമാധാന ശ്രമങ്ങള് സജീവമാക്കി സൗദി അറേബ്യ. യുഎസ് വിദേശകാര്യ സെക്രട്ടറി ഉള്പ്പെടെയുള്ള ഉന്നതരുമായി സൗദി പ്രതിരോധ മന്ത്രിയുടെ മേല്നോട്ടത്തിലുള്ള സംഘം ചര്ച്ച നടത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിന് സല്മാന്റെ നിര്ദ്ദേശ പ്രകാരമാണ് അദ്ദേഹത്തിന്റെ സഹോദരനും പ്രതിരോധ മന്ത്രിയുമായ ഖാലിദ് ബിന് സല്മാന് ചര്ച്ചകള്ക്കായി യുഎസില് എത്തിയത്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്കോ റൂബിയോ, പശ്ചിമേഷ്യന് ദൂതന് സ്റ്റീവ് വിറ്റ്കോഫ്, പ്രതിരോധ വകുപ്പ് സെക്രട്ടറി പീറ്റെ ഹെഗ്സേത് എന്നിവരുമായാണ് ഖാലിദ് ബിന് സല്മാന് ചര്ച്ച നടത്തിയത്. സൗദി വ്യോമാതിര്ത്തികളും ഭൂപ്രദേശങ്ങളും ഇറാനെതിരായ ആക്രമണത്തിന് അമേരിക്കക്ക് വിട്ടുനല്കില്ലെന്ന് സൗദി അറേബ്യ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിലുളള ഉറപ്പ് സൗദി കിരീടാവകാശി മുഹമ്മദ് ബിന് സല്മാന് ഇറാന് പ്രസിഡൻ്റിനെ അറിയിക്കുകയും ചെയ്തിരുന്നു.
Content Highlights: Amid increasing threats of a US attack on Iran, Saudi Arabia has intensified its efforts to promote peace and de-escalate tensions in the region. Saudi officials are working on diplomatic initiatives to prevent further conflict, aiming to stabilize the situation through dialogue and negotiations. This proactive approach underscores Saudi Arabia’s role in regional peacekeeping efforts amidst growing global concerns.