സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ കാസർകോട് തൃക്കരിപ്പൂർ വലിയപറമ്പ് സ്വദേശി മരിച്ചു. സെൻട്രൽ പോയിന്റ് ജിസാൻ ബ്രാഞ്ചിലെ ജീവനക്കാരനായ എ.ജി. റിയാസ് (37) ആണ് മരിച്ചത്. റിയാസിനൊപ്പം കാറിലുണ്ടായിരുന്ന ഉഡുപ്പി സ്വദേശി അമ്മാർ അഹമ്മദും (25) അപകടത്തിൽ മരണപ്പെട്ടു.
തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. അബഹയിലെ റീജനൽ ഓഫീസിൽ നടന്ന ജീവനക്കാരുടെ യോഗത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു ഇരുവരും. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്.
പരേതനായ ടി.സി. മുബാറക്കിന്റെയും എ.ജി. റംലത്ത് ഹജ്ജുമ്മയുടെയും മകനാണ് റിയാസ്. ഭാര്യ: എം.ടി. ഷമീന (മാവിലാക്കടപ്പുറം). മകൻ: ഐമൻ റഹ്മാൻ. സഹോദരി: എ.ജി. റമീസ. മൃതദേഹം സൗദി അറേബ്യയിൽ തന്നെ കബറടക്കും.
Content Highlights: Two Malayalis lost their lives in a road accident in Saudi Arabia. The incident reportedly occurred due to a vehicle crash, and authorities have initiated procedures following the deaths. The tragedy has caused deep sorrow among the Malayali expatriate community, with further details awaited from officials.