ലഹരി മരുന്ന് നിയന്ത്രണ നിയമ ലംഘനം; 10 ഫാർമസികൾക്കെതിരെ നടപടിയുമായി സൗദി അറേബ്യ

രജിസ്റ്റര്‍ ചെയ്ത മരുന്ന് പ്രാദേശിക വിപണിയില്‍ ലഭ്യമാക്കാതിരുന്നതിന് മറ്റ് രണ്ട് ഫാര്‍മസികള്‍ക്കെതിരെയും നടപടിയെടുത്തു

ലഹരി മരുന്ന് നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ചതിനു സൗദി അറേബ്യയിലെ 10 ഫാര്‍മസികള്‍ക്ക് 17 ലക്ഷം റിയാല്‍ പിഴ ചുമത്തി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി. നിയമ ലംഘനം നടത്തിയ സ്ഥാപനങ്ങള്‍ ആറ് മാസത്തേക്ക് പുട്ടുമെന്നും അധികൃതര്‍ അറിയിച്ചു. മരുന്നുകളുടെ നീക്കം ഇലക്ട്രോണിക് സംവിധാനം വഴി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ടതിന്റെ പേരിലാണ് നടപടി.

രജിസ്റ്റര്‍ ചെയ്ത മരുന്ന് പ്രാദേശിക വിപണിയില്‍ ലഭ്യമാക്കാതിരുന്നതിന് മറ്റ് രണ്ട് ഫാര്‍മസികള്‍ക്കെതിരെയും നടപടിയെടുത്തു. ലഹരി മരുന്ന് നിയന്ത്രണ നിയമങ്ങള്‍ ലംഘിക്കുന്നവർ 50 ലക്ഷം റിയാല്‍ വരെ പിഴയും അടച്ചപൂട്ടല്‍ അടക്കമുള്ള നടപടികളും നേരിടേണ്ടി വരുമെന്ന് ഫൂഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു.

Content Highlights: Saudi Arabia has initiated action against ten pharmacies for violating narcotic drug control laws. Authorities stated that inspections revealed breaches related to the handling and regulation of controlled medicines. The move is part of ongoing efforts to strictly enforce drug laws and prevent misuse of narcotic substances across the Kingdom.

To advertise here,contact us