മലപ്പുറം സ്വദേശി സൗദി അറേബ്യയിൽ അന്തരിച്ചു

ഖഫ്ജിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു

മലപ്പുറം പുളിക്കൽ സ്വദേശി സൗദി അറേബ്യയിലെ ഖഫ്ജിയിൽ അന്തരിച്ചു. മലപ്പുറം ജില്ലയിലെ പുളിക്കൽ സ്വദേശി സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ ഖഫ്ജിയിൽ അന്തരിച്ചു. തിരൂരങ്ങാടി സ്വദേശിയായ പിതാവിന്റേയും പുളിക്കൽ നരിക്കുത്ത് സ്വദേശിനി നൂർജഹാന്റേയും മകനാണ് അഫ്ളുൽ ഹഖ്. 30 വയസായിരുന്നു.

ഖഫ്ജിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഏതാനും ദിവസം മുമ്പാണ് അവധി കഴിഞ്ഞ് അഫ്ളുൽ ഹഖ് സൗദിയിൽ തിരിച്ചെത്തിയത്. സഹോദരങ്ങൾ: അജ്മൽ, നജ്ല. സഹോദരി ഭർത്താവ് ഫൈസൽ ബാബു.

Content Highlights: A resident of Malappuram has died in Saudi Arabia. Details regarding the circumstances of the death and arrangements for the body’s repatriation are yet to be released. The news has been reported by local sources and has drawn condolences from the community.

To advertise here,contact us