സൗദിയിൽ വാഹനാപടകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

ഞായറാഴ്ച രാത്രിയിലായിരുന്നു അപകടമുണ്ടായത്

സൗദി അറേബ്യയിലെ ജുബൈലിൽ നടന്ന വാഹനാപകടത്തിൽ തിരുവനന്തപുരം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. വെമ്പായം പുളിക്കക്കോണം പാണയിൽ വീട്ടിൽ അൽ അസീം ആണ് മരിച്ചത്. 34 വയസായിരുന്നു.

ഞായറാഴ്ച രാത്രിയിലായിരുന്നു അപകടമുണ്ടായത്. അൽ അസീം ഓടിച്ചിരുന്ന വാഹനം മുന്നിലുണ്ടായിരുന്ന ട്രക്കിന് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ അൽ അസീം സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.

ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അൽ അസീം. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. അബ്ദുൽ സലാം - നസീഹ ബീവി ദമ്പതികളുടെ മകനാണ്. സഹിയ ബാനു ആണ് ഭാര്യ.

Content Highlights: A young Malayali expatriate lost his life in a tragic road accident in Saudi Arabia. The fatal vehicle crash occurred under circumstances reported by local authorities, leading to the death at the scene. Further details regarding the incident and the victim’s identity are awaited.

To advertise here,contact us