ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി ജിദ്ദയിൽ മരിച്ചു

ജിദ്ദയിലെ ദനൂബ് സൂപ്പർ മാർക്കറ്റിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു

ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം പരപ്പനങ്ങാടി അരിയല്ലൂർ സ്വദേശി ഷാഹുൽ ഹമീദ് ചോണാരി ആണ് അന്തരിച്ചത്. 56 വയസായിരുന്നു. ജിദ്ദയിലെ ദനൂബ് സൂപ്പർ മാർക്കറ്റിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് മരണം സംഭവിച്ചത്. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജിദ്ദ നവോദയ പ്രവർത്തകർ രംഗത്തുണ്ട്. ജിദ്ദ നവോദയ സഫ ഏരിയക്ക് കീഴിലുള്ള സഫ രണ്ട് യൂനിറ്റ് അംഗമായിരുന്നു അന്തരിച്ച ഷാഹുൽ ഹമീദ്.

പിതാവ്: മുഹമ്മദ്, മാതാവ്: ബീഫാത്തിമ, ഭാര്യ: ജമീല. പരേതന് രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമുണ്ട്. മകൻ അജ്‌നാസ് ഇപ്പോൾ ജിദ്ദയിലുണ്ട്.

Content Highlights: A Malayali man undergoing treatment for a heart attack has passed away in Jeddah. The incident occurred while he was under medical care, and local authorities have confirmed his death. Further details regarding his health condition prior to the heart attack have not been disclosed.

To advertise here,contact us