പാലക്കാട് മണ്ണാർക്കാട് സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. അലനല്ലൂർ പഞ്ചായത്തിലെ കാഞ്ഞിരംപാറ ചേർക്കയിൽ മുഹമ്മദ് ഫൈസൽ ആണ് മരിച്ചത്. 49 വയസായിരുന്നു. ജിദ്ദ ശാറ ഹിറയിലെ മൊബൈൽ സൂഖിൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച പുലർച്ചെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ ജിദ്ദ സൗദി ജർമൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
മരണാന്തര സഹായങ്ങൾക്കും മറ്റും കെഎംസിസി ജിദ്ദ വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്. ഭാര്യ: സുനീറ, നാല് മക്കളുണ്ട്.
Content Highlights: A native of Palakkad passed away in Jeddah after suffering a heart attack. The deceased was residing in Saudi Arabia at the time of the incident. Further procedures are being coordinated by relatives and members of the expatriate community.