റിയാദിൽ 800 കോടി റിയാലിന്റെ വൻ വികസനം; പദ്ധതിയുമായി സൗദി അറേബ്യ

നഗരത്തിലെ തിരക്കേറിയ എട്ട് കേന്ദ്രങ്ങളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി പ്രത്യേക മാറ്റങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും

സൗദി അറേബ്യയിലെ റിയാദില്‍ 800 കോടി റിയാല്‍ ചെലവില്‍ വന്‍ റോഡ് വികസന പദ്ധതി നടപ്പിലാക്കുന്നു. അഞ്ച് പ്രധാന റോഡുകളുടെ വികസനമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ പ്രധാന റിങ് റോഡുകളും അനുബന്ധ പാതകളും നവീകരിക്കും. ഇതില്‍ 29 കിലോമീറ്റര്‍ നീളമുള്ള ജിദ്ദ റോഡ് പദ്ധതിയില്‍ മാത്രം 14 പാലങ്ങളും അഞ്ച് പ്രധാന ലൈനുകളും ഉള്‍പ്പെടുന്നുണ്ട്. മറ്റു റോഡുകളിലായി നിരവധി ടണലുകളും ഫ്ളൈ ഓവറുകളും നിര്‍മിക്കുമെന്നും റോയല്‍ കമ്മീഷന്‍ വ്യക്തമാക്കി.

നഗരത്തിലെ തിരക്കേറിയ എട്ട് കേന്ദ്രങ്ങളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി പ്രത്യേക മാറ്റങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്ത് ഗതാഗതം തടസപ്പെടാതിരിക്കാന്‍ കൃത്യമായ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്നും റോയല്‍ കമ്മീഷന്‍ അറിയിച്ചു.

Content Highlights: Riyadh Launches 8 Billion Riyal Road Project

To advertise here,contact us