ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാകാനൊരുങ്ങുന്ന ജിദ്ദ ടവറിന്റെ നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്നു. ഇപ്പോൾ ഏകദേശം 80 നിലകളുടെ നിർമാണം പൂർത്തിയായി കഴിഞ്ഞു. 1,000 മീറ്ററിലധികം ഉയരത്തിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ഖ്യാതി നേടാൻ ജിദ്ദ ടവർ ഒരുങ്ങുന്നത്.
ഗൾഫ് ന്യൂസ് റിപ്പോർട്ട് പ്രകാരം, 2028-ഓടെ ജിദ്ദ ടവറിന്റെ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. നിലവിൽ 828 മീറ്റർ ഉയരവുമായി ലോകത്തിലെ ഉയരം കൂടിയ കെട്ടിടമെന്ന റെക്കോർഡ് കൈവശം വെച്ചിരിക്കുന്നത് ദുബായിലെ ബുർജ് ഖലീഫയാണ്. ഏകദേശം 172 മുതൽ 180 മീറ്റർ വരെ കൂടുതൽ ഉയരം ജിദ്ദ ടവറിനുണ്ടാകും.
സൗദിയിലെ ചെങ്കടൽ തീരത്താണ് ജിദ്ദ ടവർ ഉയരുന്നത്. ഒരു കിലോ മീറ്റർ നീളമുണ്ടാകും. 157 നിലയിലാണ് ജിദ്ദ ടവർ സ്ഥാപിക്കുക. സൗദിയുടെ വിഷൻ 2030ന്റെ ഭാഗമായുള്ള പ്രധാന പദ്ധതിയാണിത്. മൂന്ന്, നാല് ദിവസങ്ങളിൽ ഒരോ നിലകൾ വീതം നിർമിക്കും. 2013ലാണ് ജിദ്ദ ടവർ പദ്ധതിക്ക് തുടക്കം കുറിച്ചത്. എന്നാൽ 2018ൽ പദ്ധതി പലകാരങ്ങളാൽ പദ്ധതി നിർത്തിവെയ്ക്കേണ്ടി വന്നു. തുടർന്ന് 2025ൽ പദ്ധതി വീണ്ടും പുനരാരംഭിക്കുകയായിരുന്നു. 8,000 കോടി റിയാലാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന തുക.
Content Highlights: Saudi Arabia's Jeddah Tower Set To Overtake Burj Khalifa