റിയാദിൽ ദീർഘകാലം പ്രവാസി, സാമൂഹിക പ്രവർത്തകൻ ഹംസ മൂപ്പൻ അന്തരിച്ചു

ഏറെക്കാലം റിയാദ് സെൻട്രൽ കമ്മിറ്റിയിലും പ്രവർത്തിച്ചിട്ടുണ്ട്

സൗദി അറേബ്യയിലെ ദീർഘകാലം പ്രവാസിയും സാമൂഹിക പ്രവർത്തകനുമായിരുന്ന കണ്ണൂർ പേരാവൂർ സ്വദേശി തറാൽ ഹംസ മൂപ്പൻ അന്തരിച്ചു. 59 വയസായിരുന്നു. റിയാദിൽ കെഎംസിസിയുടെ സജീവ പ്രവർത്തകനായിരുന്നു ഹംസ മൂപ്പൻ. പിന്നീട് സംഘടനയുടെ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രധാന ഭാരവാഹിയായും ഹംസ മൂപ്പൻ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ഏറെക്കാലം റിയാദ് സെൻട്രൽ കമ്മിറ്റിയിലും പ്രവർത്തിച്ചിട്ടുണ്ട്.

സമസ്ത ഇസ്ലാമിക് സെൻറര്‍ (എസ്.ഐ.സി) റിയാദ് ഘടകത്തിലും സജീവമായിരുന്നു. ജീവകാരുണ്യ പ്രവർത്തനരംഗത്തുമുണ്ടായിരുന്ന ​ഹംസ ഏതാനും വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ: റശീദ. മക്കള്‍: അര്‍ഷാദ്, അമീന, സഹറ, റിഹാന്‍.

Content Highlights: Long-time expatriate and social activist Hamza Moopan passes away in Riyadh

To advertise here,contact us