നീണ്ട 20 വർഷം പ്രവാസി; ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ മരിച്ചു

നീണ്ട 20 വർഷക്കാലമായി പ്രവാസിയായിരുന്നു

ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. പുൽപ്പറ്റ തൃപനച്ചി പാലക്കാട് കാവുങ്ങപ്പാറ സ്വദേശി പനോളി അബ്ദുൽ സലാം എന്ന മാനു (43) ആണ് മരിച്ചത്.

നീണ്ട 20 വർഷക്കാലമായി പ്രവാസിയായിരുന്നു. ജിദ്ദ ബവാദിയിൽ മിനി മാർക്കറ്റ് ജീവനക്കാരനായിരുന്നു. കുറച്ചു ദിവസങ്ങളായി ഇർഫാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പിതാവ്: മൊയ്തീൻ കുട്ടി, മാതാവ്: ആമിന, ഭാര്യ: സനിയ, മക്കൾ: ഷാമിൽ, ഫാത്തിമ ദിൽന, ഫാത്തിമ മിസ്‌ല, ഫാത്തിമ ദിയ.

Content Highlights: An expatriate for 20 years; died in Jeddah after suffering a heart attack

To advertise here,contact us