സൗദിയിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു വരുന്നതായി കണക്കുകള്. സ്വകാര്യ മേഖലയില് സ്വദേശികളുടെ എണ്ണം വര്ധിച്ചിരിക്കുകയാണ്. ഒന്നര ലക്ഷം സൗദികള്ക്കാണ് ഈ വര്ഷം തുടക്കം മുതല് പുതുതായി ജോലി ലഭിച്ചത്. 24 ലക്ഷം സൗദികളാണ് നിലവില് സ്വകാര്യ മേഖലയില് ജോലി ചെയ്യുന്നത്. സൗദിയില് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന തൊഴിലില്ലായ്മ നിരക്കാണിത്.
സൗദി സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടേതാണ് കണക്ക് പ്രകാരം 6.3 ശതമാനമായാണ് സൗദിയില് കഴിഞ്ഞ നാല് മാസത്തിനുള്ളില് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞത്. തൊഴില്രംഗത്ത് സ്ത്രീകളുടെ എണ്ണവും വര്ധിച്ചിരിക്കുകയാണ്.
സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് ഈ വര്ഷത്തെ ആദ്യ നാലുമാസത്തെ കണക്കില് 10.6 ശതമാനത്തിലേക്ക് കുറഞ്ഞു. കഴിഞ്ഞ വര്ഷം ഇത് 14.2% ആയിരുന്നു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം, സുരക്ഷിതമായ തൊഴിലിടം, പ്രൊഫഷണല് വളര്ച്ചയ്ക്കുള്ള അവസരങ്ങള് എന്നിവ തൊഴില് മേഖലയിലെ പുരോഗതിക്ക് കാരണമായി.
Content Highlights: unemployment rate drops in saudi arabia