ഹൃദയാഘാതം; മലപ്പുറം സ്വദേശിയായ ഹജ്ജ് തീർഥാടകൻ മദീനയിൽ മരിച്ചു

മലപ്പുറം കോട്ടക്കൽ സ്വദേശിയായ ഹജ്ജ് തീർഥാടകൻ മദീനയിൽ മരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.

മലപ്പുറം കോട്ടക്കൽ സ്വദേശിയായ ഹജ്ജ് തീർഥാടകൻ മദീനയിൽ മരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.

മലപ്പുറം കോട്ടക്കൽ സ്വദേശി അഹമ്മദ് കുട്ടി കല്ലുവിളപ്പിൽ (70) ആണ് മരിച്ചത്. ഹജ്ജ് കർമങ്ങൾക്ക് ശേഷം മദീന സന്ദർശനത്തിനായി പുറപ്പെട്ട ഇദ്ദേഹം ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മദീനയിലെ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ മകനൊപ്പമാണ് ഹജ്ജിന് എത്തിയിരുന്നത്. മലയാളി ഹജ്ജ് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ മരണാന്തര നടപടികൾ പൂർത്തീകരിച്ചു വരുന്നു. മൃതദേഹം മദീനയിൽ കബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Content Highlights:Hajj pilgrim from Malappuram dies of heart attack in Medina

To advertise here,contact us