ഹോട്ടലുകളില്‍ കാലറിയും കഫീനും വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ നിര്‍ബന്ധം; പുതിയ നിയമവുമായി സൗദി

ഭക്ഷണപാനീയങ്ങളിലെ ഉപ്പിന്റെയും കഫീന്റെയും അളവ് ഉപഭോക്താക്കള്‍ക്ക് അറിയാനും അവ ആരോഗ്യ പട്ടികയുമായി താരതമ്യം ചെയ്യാനും ഈ നടപടികളിലൂടെ സഹായിക്കും

icon
dot image

ഹോട്ടലുകളില്‍ ഭക്ഷണത്തിലെ ചേരുവകള്‍, കഫീന്‍റെയും കാലറിയുടെയും അളവ് എന്നിവ വിശദീകരിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന കര്‍ശന നിര്‍ദേശവുമായി സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (SFA). ഉപഭോക്താക്കള്‍ക്ക് അവര്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ കൃത്യമായ വിവരങ്ങള്‍ ഇതോടെ ലഭ്യമാകും. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് ശരിയായ പോഷകാഹാരം തിരഞ്ഞെടുക്കാനും സാധിക്കും. ജൂലായ് ഒന്നുമുതലാണ് നിയമം പ്രാബല്യത്തില്‍ വരിക.

കൂടുതല്‍ ഉപ്പ് ചേര്‍ത്തിട്ടുള്ള ഭക്ഷണത്തിന് സമീപം ഉപ്പിന്‍റെ അളവ് വ്യക്തമാക്കുന്ന ലേബല്‍ സ്ഥാപിക്കുക, പാനീയത്തിലെ കഫീന്‍റെ അളവ് വെളിപ്പെടുത്തുക, കാലറി എരിച്ചുകളയാന്‍ ആവശ്യമായ സമയം വ്യക്തമാക്കുക എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ മെനുവില്‍ രേഖപ്പെടുത്തണം.

Image

ഓണ്‍ലൈന്‍ ഓര്‍ഡറിംഗ് പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പെടെ പേപ്പര്‍, ഇലക്ട്രോണിക് മെനു പട്ടികകള്‍ അടക്കം എല്ലാത്തരം മെനു പട്ടികകള്‍ക്കും ഇത് ബാധകമാണെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു. ഹോട്ടല്‍ ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്കും സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ വെബ്‌സൈറ്റിലെ ഓണ്‍ലൈന്‍ കഫീന്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാവുന്നതാണെന്നും അതോറിറ്റി അറിയിച്ചു.

Content Highlights :Saudi hotels to display signs disclosing caffeine and calories in food from July

To advertise here,contact us
To advertise here,contact us
To advertise here,contact us