സൗദി അറേബ്യയിലെ താമസ, ഭക്ഷ്യ സേവന മേഖലയിലെ പകുതിയിൽ അധികവും സ്ത്രീകളുടെ പേരിലാണെന്ന് കണക്കുകൾ. 2024 ൽ സൗദിയിൽ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള താമസ, ഭക്ഷ്യ സേവന മേഖലയിലെ സ്ഥാപനങ്ങളുടെ എണ്ണം 59,800 ആയി. ഇടത്തരം സംരംഭങ്ങളുടെ ജനറൽ അതോറിറ്റി (മോൺഷാഅത്ത്) ആണ് ഇത് സംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ മേഖലയിലെ മൊത്തം സ്ഥാപനങ്ങളുടെ 49.7 ശതമാനമാണിത്. ഇതേകാലയളവിൽ ഭക്ഷ്യ സേവന മേഖലയിലെ തൊഴിലാളികളുടെ എണ്ണം 712,000 ആയി ഉയർന്നിട്ടുണ്ട്.
മൈക്രോ സംരംഭങ്ങളിൽ 250,000 തൊഴിലാളികളും, ചെറുകിട സംരംഭങ്ങളിൽ 258,600 തൊഴിലാളികളും, ഇടത്തരം സംരംഭങ്ങളിൾ 115,000 തൊഴിലാളികളും, വൻകിട സംരംഭങ്ങളിൾ 88,000 തൊഴിലാളികളുമാണ് ഉള്ളത്.
കഴിഞ്ഞ വർഷത്തേക്കാൾ 2025 ൽ മൊത്തം വാണിജ്യ രജിസ്ട്രേഷനുകൾ വർധിച്ചിട്ടുണ്ട്. 2025 ആദ്യപാദത്തിൽ മൊത്തം വാണിജ്യ രജിസ്ട്രേഷനുകളുടെ എണ്ണത്തിൽ 48 ശതമാനം വർധനവുണ്ടായതായി വാണിജ്യ മന്ത്രാലയം പറഞ്ഞിരുന്നു.
154,000-ത്തിലധികം വാണിജ്യ രജിസ്ട്രേഷനുകളാണ് ഈ കാലയളിവിൽ ഇഷ്യൂ ചെയ്തത്. ഇതോടെ സൗദി അറേബ്യയിലെ ആകെ വാണിജ്യ രജിസ്ട്രേഷനുകളുടെ എണ്ണം 1.68 ദശലക്ഷത്തിലധികമായി.
Content Highlights: Half of Saudi hotels and restaurants are owned by women officials reveal details