കാണാതായ മലയാളിയെ റിയാദിലെ താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

മോഷ്ടാക്കളുടെ ആക്രമണത്തിനിടയിലാണ് ശമീര്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം.

icon
dot image

റിയാദ്: പ്രവാസി മലയാളിയെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം മൂവാറ്റുപുഴ സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ ശമീര്‍ അലിയാര്‍ (48) ആണ് മരിച്ചത്. ശുമൈസിയിലെ താമസസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശമീര്‍ തനിച്ചായിരുന്നു താമസം. ഞായറാഴ്ച മുതല്‍ ശമീറിനെ കാണാതിയിരുന്നു.

ശമീറിനെ കാണാനില്ലെന്ന് കാണിച്ച് സുഹൃത്തുക്കള്‍ ശുമൈസി പൊലീസില്‍ പരാതി നല്‍കാനായി എത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്. കുത്തേറ്റാണ് മരണം സംഭവിച്ചതെന്നാണ് വിവരം. ശരീരത്തില്‍ കുത്തേറ്റ മുറിവുകളുണ്ട്. മോഷ്ടാക്കളുടെ ആക്രമണത്തിനിടയിലാണ് ശമീര്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം.

മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരും രംഗത്തുണ്ട്. പോസ്റ്റുമോര്‍ട്ടം അടുത്ത ദിവസം നടക്കുമെന്ന് സിദ്ദീഖ് തുവ്വൂര്‍ പറഞ്ഞു. കെഎംസിസി എറണാകുളം കമ്മിറ്റി എക്‌സിക്യൂടീവ് അംഗമാണ് ശമീര്‍. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുകയാണ്.

Content Highlights: Native of Muvattupuzha is Found dead in Riyadh

To advertise here,contact us
To advertise here,contact us
To advertise here,contact us