റിയാദിൽ സന്ദർശന വിസയിലെത്തിയ മുൻ പ്രവാസി മലയാളി അന്തരിച്ചു

ദേഹാസ്വസ്ഥ്യമുണ്ടായതിനെ തുടർന്ന് മലസിലെ ഉബൈദ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്

റിയാദ്: റിയാദിൽ സന്ദർശന വിസയിലെത്തിയ മുൻ പ്രവാസി മലയാളി മരിച്ചു. കണ്ണൂർ പയ്യന്നൂർ വെള്ളൂർ സ്വദേശി മൂപ്പന്റകത്ത് അബ്ദുൽ അസീസ് (68) ആണ് മരിച്ചത്. ദേഹാസ്വസ്ഥ്യമുണ്ടായതിനെ തുടർന്ന് മലസിലെ ഉബൈദ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.

റിയാദ് എക്സിറ്റ് 15ലെ അൽ രാജ്ഹി പള്ളിയിൽ മയ്യിത്ത് നമസ്കാരം നിർവ്വഹിച്ച ശേഷം മൃതദേഹം നസീം ഹയ്യൂൽ സലാം മഖ്ബറയിൽ ഖബറടക്കി. കെഎംസിസി കണ്ണൂർ ജില്ലാകമ്മിറ്റിയാണ് നടപടികൾ പൂർത്തിയാക്കിയത്.

Also Read:

Kuwait
ആശുപത്രികളിൽ നിന്ന് പണവും വിലപിടുപ്പുള്ള സാധനങ്ങളും മോഷ്ടിച്ചു; കുവൈറ്റിൽ അധ്യാപിക പിടിയിൽ

റിയാദിലുള്ള മക്കളുടെ അടുത്തേക്ക് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സന്ദർശന വിസയിൽ തിരിച്ചെത്തിയത്. 40 വർഷത്തോളം റിയാദിൽ ജോലി ചെയ്തിരുന്നയാളാണ് അബ്ദുൽ അസീസ്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നാട്ടിലേക്ക് തിരികെ പോയത്. ഭാര്യ: ബി പി താഹിറ, മക്കൾ: അഫ്സൽ, മരുമകൻ: ഹാശിർ.

Content Highlights: former expatriate Malayali who arrived on a visit visa in Riyadh has passed away

To advertise here,contact us