റിയാദില്‍ റോഡരികില്‍ കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു

കഴിഞ്ഞ 27 വര്‍ഷമായി സജി അല്‍ഹദ കോണ്‍ട്രോക്ടിങ് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു

icon
dot image

റിയാദ്: റിയാദില്‍ റോഡരികില്‍ കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു. തൃശ്ശൂര്‍ തിരുമുക്കുളം സ്വദേശി ഷാജി ദേവസി എന്ന സജി (55) ആണ് മരിച്ചത്. അല്‍ഹദ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ജീവനക്കാരനായിരുന്നു സജി. കിങ് ഫൈസല്‍ സ്‌പെഷ്യലൈസ്ഡ് ആശുപത്രിയില്‍ അറ്റകുറ്റ പണിയ്ക്ക് പോകുന്നതിനിടയില്‍ രാവിലെ വാഹനമിറങ്ങി നടക്കവെ റോഡരില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടനെ സജിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

കഴിഞ്ഞ 27 വര്‍ഷമായി സജി അല്‍ഹദ കോണ്‍ട്രോക്ടിങ് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ ബെറ്റി, മക്കള്‍: റോമോള്‍, റിയ.

Content Highlights: Expatriate Malayali fell down and died in Riyadh

To advertise here,contact us
To advertise here,contact us
To advertise here,contact us