പിക്കപ്പും വാട്ടർ ടാങ്കറും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാർത്ഥികളും മൂന്ന് വിദേശികളും മരിച്ചു

അപകടത്തിൽ മരിച്ച വിദ്യാർത്ഥികൾ സഹോദരങ്ങളാണ്

റിയാദ്: പിക്കപ്പ് വാട്ടർ ടാങ്കറും കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികളും മൂന്ന് വിദേശികളും മരിച്ചു. പിക്കപ്പ് വാഹനത്തിലെ യാത്രക്കാരാണ് മരിച്ചത്. തെക്കൻ സൗദിയിലെ അസീർ പ്രവശ്യയിലെ മഹായിലിൽ ആണ് സംഭവം. അപകടത്തിൽ മരിച്ച വിദ്യാർത്ഥികൾ സഹോദരങ്ങളാണ്. ഇൻ്റർമീഡിയറ്റ് സ്കൂളിലെ രണ്ട്, മൂന്ന് ക്ലാസുകളിലാണ് വിദ്യാർത്ഥികളാണ് മരിച്ചത്. അപകടത്തിൽ പിക്കപ്പ് തകർന്നു.

To advertise here,contact us