ഓച്ചിറ സ്വദേശിനി മദീനയിൽ നിര്യാതയായി

ഡയബറ്റിക്സ് സംബന്ധമായ അസുഖം കൂടിയതിനെ തുടർന്ന് ഉഹ്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരിന്നു

റിയാദ് : സൗദി അറേബ്യയില്വെച്ച് ഓച്ചിറ സ്വദേശിനി നിര്യാതയായി. ഓച്ചിറ ക്ലാപ്പന മതിലകം വീട്ടിൽ കബീർ മകൾ ഷഹ്ന (32)യാണ് മരിച്ചത്. മദീനയിലെ ഉഹ്ദ് ആശുപത്രിയിൽ വെച്ച് മരിച്ചതായി ബന്ധുക്കള് അറിയിച്ചു. ഡയബറ്റിക്സ് സംബന്ധമായ അസുഖം കൂടിയതിനെ തുടർന്ന് ഉഹ്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

ഭർത്താവ് ഷമീർ റിയാദിലെ സ്വകാര്യ കമ്പനിയിൽ ഫയർ ആൻഡ് സേഫ്റ്റി എഞ്ചിനീയറായി ജോലിചെയ്തുവരുകയാണ്. ഒരാഴ്ച മുൻപാണ് ഷഹ്ന ഭർത്താവ് ഷമീറിനൊപ്പം മദീനയിൽ എത്തിയത്. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മദീനയിലെ ജന്നത്തുൽ ബഖീഹ് മകബറയിൽ ഖബർ അടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

To advertise here,contact us