സൗദി അറേബ്യയിലെ നിയോമിലേക്ക് സർവീസുമായി ഖത്തർ എയർവേയ്സ്

ആഴ്ചയില് വ്യാഴം, ശനി എന്നീ രണ്ട് ദിവസങ്ങളിലായിരിക്കും സര്വീസ് ഉണ്ടാവുക.

റിയാദ്: സൗദി അറേബ്യയിലെ വിനോദ സഞ്ചാര കേന്ദ്രമായ നിയോമിലേക്ക് സര്വീസിന് തുടക്കമിട്ട് ഖത്തര് എയര്വേയ്സ്. സൗദിയിലെ പുതിയ ആകര്ഷണമാണ് നിയോമി. ആഴ്ചയില് വ്യാഴം, ശനി എന്നീ രണ്ട് ദിവസങ്ങളിലായിരിക്കും സര്വീസ് ഉണ്ടാവുക.

സൗദിയിലെ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമായ യാംബുവിലേക്കുള്ള സര്വീസ് കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു. ഇതോടെ സൗദിയില് ഒമ്പത് നഗരങ്ങളിലാണ് ഖത്തര് എയര്വേയ്സ് സര്വീസ് നടത്തുന്നത്.

To advertise here,contact us