താമസ, തൊഴിൽ നിയമലംഘനം; സൗദിയിൽ മലയാളികളുൾപ്പടെ 17,463 പ്രവാസികള് പിടിയിൽ

അതിര്ത്തി സുരക്ഷാ നിയമം ലംഘിച്ചതിന്റെ പേരിലും നിരവധി പേര് അറസ്റ്റിലായിട്ടുണ്ട്

icon
dot image

റിയാദ്: സൗദി അറേബ്യയില് വിവിധ നിയമ ലംഘനങ്ങളുടെ പേരില് പതിനേഴായിരത്തിലധികം പ്രവാസികള് അറസ്റ്റിലായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് നിയമ ലംഘകര് പിടിയിലായത്. ഗുരുതരമായ നിയമ ലംഘനം നടത്തിയവരെ നാടു കടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മലയാളികള് ഉള്പ്പെടെ 17,463 പ്രവാസികള് ആണ് പിടിയിലായത്. താമസ, തൊഴില് നിയമങ്ങള് ലംഘിച്ചവരാണ് അറസ്റ്റിലായവരില് കൂടുതലും.

അല്ദാനയെയും അബുദബി നഗരത്തെയും ബന്ധിപ്പിച്ച് കൊണ്ട് പുതിയ റെയില്വേ പാത ഒരുങ്ങുന്നു

അതിര്ത്തി സുരക്ഷാ നിയമം ലംഘിച്ചതിന്റെ പേരിലും നിരവധി പേര് അറസ്റ്റിലായിട്ടുണ്ട്. താമസ നിയമ ലംഘനം നടത്തിയ 10,856, പേർ, അതിര്ത്തി സുരക്ഷാ ചട്ടങ്ങള് ലംഘിച്ച 3,934, പേർ, തൊഴില് നിയമ ലംഘനം നടത്തിയ 2,673 പേർ എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ കണക്ക്.

യാത്രക്കാർക്കായി സൗജന്യ സിറ്റി ചെക്ക് ഇന് സൗകര്യം; ഏർപ്പെടുത്തി ഇത്തിഹാദ് എയര്ലൈന്

ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്ദേശ പ്രകാരം വിവിധ സുരക്ഷാ വിഭാഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രാജ്യത്തേക്ക് അതിര്ത്തി കടക്കാന് ശ്രമിക്കുന്നതിനിടെയാണ് 773 പേരും അറസ്റ്റിലായത്. ഗുരുതരമായ നിയമ ലംഘനം നടത്തിയവരെ നാടുകടത്തുന്നതിനുളള നടപടികള്ക്ക് ആഭ്യന്തര മന്ത്രാലയം തുടക്കം കുറിച്ചു. നേരത്തെ അറസ്റ്റിലായ 44,651പേരാണ് ഇപ്പോള് നാടുകടത്തല് കേന്ദ്രങ്ങളില് കഴിയുന്നത്.

To advertise here,contact us
To advertise here,contact us
To advertise here,contact us