പൊതുഗാതാഗത നിയമങ്ങള് കർശനമാക്കി സൗദി അറേബ്യ

പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വര്ധിച്ച സാഹചര്യത്തിൽ കുട്ടികൾ ഉൾപ്പടെയുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഗതാഗത നിയമങ്ങള് പരിഷ്ക്കരിച്ചിരിക്കുന്നത്

റിയാദ്: പൊതുഗാതാഗത നിയമങ്ങള് കൂടുതല് കര്ശനമാക്കി ഉത്തരവ് പുറപ്പെടുവിച്ച് സൗദി അറേബ്യ. 55 തരം നിയമലംഘനങ്ങള്ക്ക് 200 മുതല് 500 റിയാല് വരെ പിഴ ചുമത്തും. പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വര്ധിച്ച സാഹചര്യത്തിൽ കുട്ടികൾ ഉൾപ്പടെയുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഗതാഗത നിയമങ്ങള് പരിഷ്ക്കരിച്ചിരിക്കുന്നത്.

ടിക്കറ്റ് ഇല്ലാതെ യാത്ര, ചോദ്യം ചെയ്ത ടിടിആറിന് നേരെ കത്തിവീശി; പ്രതി കസ്റ്റഡിയില്

13 വയസ് വരെയുള്ള കുട്ടികളെ തനിച്ച് യാത്ര ചെയ്യാന് അനുവദിച്ചാല് രക്ഷകര്ത്താക്കള്ക്ക് പിഴ ചുമത്തുന്നത് അടക്കമുളള ഭേദഗതികളാണ് വരുത്തിയിരിക്കുന്നത്. ദുര്ഗന്ധം ഉണ്ടാക്കുന്ന വസ്തുക്കള് കൈവശം കരുതിയാല് പിഴയായി 200 ദിര്ഹം ഈടാക്കും. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്താലും സമാനമായ രീതിയിലുളള പിഴ അടക്കേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.

To advertise here,contact us