ഖത്തറിൽ നിശ്ചിത പ്രദേശങ്ങളിൽ ഡ്രോണുകൾ പറത്തുന്നതിന് അനുമതി നൽകി ആഭ്യന്തര മന്ത്രാലയം. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായും ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായും സഹകരിച്ച് തയ്യാറാക്കിയ പുതിയ ക്രമീകരണം പ്രാബല്യത്തിൽ വന്നു. ഡ്രോണുകൾ പറത്താൻ അനുമതിയുള്ള മേഖലകളും അനുവദനീയമായ സമയവും ഇനി മുതൽ മെട്രാഷ് (Metrash) ആപ്പിലൂടെ പരിശോധിക്കാൻ സാധിക്കും.
സൂര്യോദയം മുതൽ രാവിലെ ഒമ്പത് മണി വരെയും ഉച്ചയ്ക്ക് രണ്ട് മണി മുതൽ സൂര്യാസ്തമയം വരെയുമാണ് ഡ്രോണുകൾ പറത്താൻ അനുമതിയുള്ള സമയം. ലൈസൻസിൽ വ്യക്തമാക്കിയിട്ടുള്ള നിർദ്ദിഷ്ട ആവശ്യങ്ങൾക്കായി മാത്രമായിരിക്കണം ഡ്രോണുകൾ ഉപയോഗിക്കേണ്ടതെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.
അനുവദിച്ച സമയപരിധിയും മേഖലകളും ലംഘിച്ച് ഡ്രോൺ പറത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സുരക്ഷയും ഏവിയേഷൻ നിയന്ത്രണങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് പുതിയ നിബന്ധനകൾ നടപ്പിലാക്കിയിരിക്കുന്നത്.
Content Highlights: Qatar has announced new guidelines for drone operations. Drones can be flown only in designated areas identified through the Metrash app, from sunrise until 9am and from 2pm until sunset. Authorities have warned that violations will lead to legal action.