മലപ്പുറം പൊന്നാനി സ്വദേശി ഖത്തറിൽ നിര്യാതനായി

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം അബൂഹമൂർ മിസൈമർ ഖബർസ്ഥാനിൽ ഖബറടക്കി

മലപ്പുറം പൊന്നാനി സ്വദേശി ഖത്തറിൽ നിര്യാതനായി. പൊന്നാനി പള്ളിപ്പടി പാലക്കവളപ്പിൽ ഹംസ (70) ആണ് മരണപ്പെട്ടത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

മകനോടൊപ്പം ഖത്തറിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം അബൂഹമൂർ മിസൈമർ ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: ഖദീജ. മക്കൾ: റംല, ഷാഹിന, ഫുആദ്, ഹാഷിം (ദോഹ). മരുമക്കൾ: ഹുസൈൻ, സൈനുദ്ദീൻ, നജ്ല, ഷബ്ന.

Content Highlights: A 70-year-old native of Ponnani in Malappuram has died in Doha, Qatar. Funeral arrangements are being completed under the leadership of Pravasi Welfare

To advertise here,contact us