ചെങ്കടലിലെ ആശങ്ക വർദ്ധിക്കുന്നു: ഹൂത്തി നീക്കങ്ങൾക്കെതിരെ നയതന്ത്ര ഇടപെടലിന് ഖത്തർ

ആഗോള ഊർജ്ജ വിതരണത്തെയും ചരക്കുനീക്കത്തെയും ബാധിക്കുന്ന ഇത്തരം നീക്കങ്ങളിൽ നിന്ന് പിന്മാറാൻ നയതന്ത്ര ഇടപെടലുകൾ ശക്തമാക്കാനാണ് ഖത്തറിന്റെ തീരുമാനം.

ഹോർമൂസ് കടലിടുക്കിന് പിന്നാലെ ബാബ് അൽ-മന്ദാബ് കടലിടുക്ക് കൂടി അടയ്ക്കുന്നത് ആഗോള സാമ്പത്തിക മേഖലയിൽ വൻ ദുരന്തത്തിന് വഴിവെക്കുമെന്ന് ഖത്തറിന്റെ മുന്നറിയിപ്പ്. യെമനിലെ ഹൂത്തികളുടെ ഉപരോധവും ചെങ്കടൽ തീരപ്രദേശങ്ങളിലെ നീക്കങ്ങളും മേഖലയിൽ ആശങ്ക വർദ്ധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം ഈ മുന്നറിയിപ്പ് നൽകിയത്.

ഹോർമൂസ് കടലിടുക്കിലെ തടസ്സങ്ങൾ നിലവിൽ തന്നെ ലോക വ്യാപാരത്തെയും ആഗോള സാമ്പത്തിക വ്യവസ്ഥയെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിന് പുറമെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ പ്രധാന പാതയായ ബാബ് അൽ-മന്ദാബ് കൂടി സ്തംഭിച്ചാൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാകുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് ഇബ്രാഹിം അൽ-ഹാഷ്മി വ്യക്തമാക്കി.

മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി നയതന്ത്ര ചർച്ചകൾക്കും സംഭാഷണങ്ങൾക്കും ഖത്തർ മുൻകൈ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ആഗോള ഊർജ്ജ വിതരണത്തെയും ചരക്കുനീക്കത്തെയും ബാധിക്കുന്ന ഇത്തരം നീക്കങ്ങളിൽ നിന്ന് പിന്മാറാൻ നയതന്ത്ര ഇടപെടലുകൾ ശക്തമാക്കാനാണ് ഖത്തറിന്റെ തീരുമാനം.

Content Highlights: Qatar is engaging in diplomatic efforts regarding Houthi activities as concerns grow over security in the Red Sea region. The initiative focuses on addressing tensions and supporting regional stability.

To advertise here,contact us