ഖത്തറിൽ കുട്ടികൾക്ക് ഇനി PLAY DAYS; ഒരു മാസം നീണ്ടുനിൽക്കുന്ന ടോയ് ഫെസ്റ്റിന് തുടക്കം

66 ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട എന്റര്‍ടൈമെന്റ് ബ്രാന്റുകളും 33 ആക്റ്റിവിറ്റി കോര്‍ണറുകളും ദിവസേന 14 ലൈവ് ഷോകളും ഇതിൻ ഉണ്ട്

ഒരുമാസം നീണ്ടുനില്‍ക്കുന്ന ഖത്തര്‍ ടോയ് ഫെസ്റ്റിവലിന് (QTF) ഖത്തര്‍ കലണ്ടര്‍ തുടക്കം കുറിച്ചു. 'സങ്കല്‍പ്പങ്ങള്‍ക്കു മുകളില്‍, ആനന്ദത്തിന്റെ ലോകം' എന്ന ആശയത്തോടെയാണ് ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററി( DECC) ന്റെ നാലാമത്തെ എഡിഷന്‍ പ്രോഗ്രാം ആരംഭിച്ചത്.

ഒരുമാസം നീണ്ടുനില്‍ക്കുന്ന ഈ മാസ്മരിക ആഘോഷം എല്ലാ കുടുംബങ്ങളെയും വിനോദസഞ്ചാരികളെയും സ്വാഗതം ചെയ്തുകൊണ്ടാണ് ആരംഭിച്ചത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സര്‍ഗ്ഗാത്മകവും സംവേദനാത്മകവുമായ അനുഭവങ്ങള്‍ ആയിരിക്കും ഇവിടെ നിന്നും ഉണ്ടാവുന്നത് എന്നും അധികൃതര്‍ അറിയിച്ചു.

22000 സ്‌ക്വയർ മീറ്റര്‍ ഉള്ള നാല് ഹാളുകളിലായാണ് ഇത് ഒരുക്കിയിരിക്കുന്നത്. വ്യത്യസ്ത പ്രായക്കാര്‍ക്ക് വേണ്ടി പ്രത്യേകം സെഷനുകള്‍ ആണ് ഉള്ളത്. ജൂലൈ 31 വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട 66 എന്റര്‍ടൈമെന്റ് ബ്രാന്റുകളും 33 ആക്റ്റിവിറ്റി കോര്‍ണറുകളും ഉണ്ട്. കൂടാതെ ദിവസേന 14 ലൈവ് ഷോകളും ഉണ്ട്.

ജൂലൈ 5 മുതല്‍ ജൂലൈ 30 വരെ നീണ്ടുനില്‍ക്കുന്ന QTF സമ്മര്‍ ക്യാമ്പുകൾക്കും തുടക്കമാകുന്നു. ഖത്തര്‍ ടോയ് ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ ഫെസ്റ്റിവലിന്റെ ഭാഗ്യചിഹ്നങ്ങളുടെ ഉജ്ജ്വലമായ പരേഡ് അരങ്ങേറി. തുടര്‍ന്ന് എഎല്‍ജെ സഹോദരിമാരുടെ പ്രത്യേക പ്രകടനവും ഉണ്ടായിരുന്നു. ഫെസ്റ്റിവലിന്റെ പുതിയ സംവേദനാത്മക കലാ ഇന്‍സ്റ്റാളേഷനുകളും അനാവരണം ചെയ്തു.

Content Highlights: The Qatar Toy Festival has officially begun, offering a range of entertainment and interactive activities for children and families

To advertise here,contact us