ശൈത്യകാല സീസണില്‍ ഖത്തറിലെ വിനോദ സഞ്ചാര മേഖല റെക്കോര്‍ഡ് കുതിപ്പില്‍. ഈ വര്‍ഷത്തെ ആദ്യ മൂന്നു മാസത്തില്‍ പതിനൊന്ന് ലക്ഷത്തിലേറെ സന്ദര്‍ശകരാണ് ഖത്തറില്‍ എത്തിയത്. ജനുവരിയിലായിരുന്നു ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍. 6,46,000 ആളുകളാണ് ഈ കാലയളവില്‍ ഖത്തറിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്.
ജിസിസി രാഷ്ട്രങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തിയതെന്ന് ടൂറിസം വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. യൂറോപ്പാണ് രണ്ടാം സ്ഥാനത്ത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നതോടെ വരും ദിവസങ്ങളില്‍ രാജ്യത്തേക്ക് കൂടുതല്‍ സഞ്ചാരികളെത്തുമെന്നാണ് ടൂറിസ് വകുപ്പ് പ്രതീക്ഷിക്കുന്നത്. വേനല്‍ക്കാലത്തെ വരവേല്‍ക്കാനായി വെല്‍ക്കം സമ്മര്‍ എന്ന പേരില്‍ പ്രത്യേക വിനോദ, സാംസ്കാരിക പരിപാടികള്‍ രാജ്യത്ത് സംഘടിപ്പിക്കുന്നുണ്ട്.
Content Highlights: Qatar recorded a major surge in tourism during the winter season, with around 1.1 million visitors arriving within three months. The growth highlights the country’s increasing appeal as a global travel destination.