ഖത്തറില്‍ കാലാവസ്ഥാ മാറ്റത്തിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. വാരാന്ത്യത്തില്‍ രാജ്യത്തുടനീളം കാറ്റ് ശക്തമാകുകയും താപനില ഉയരുകയും ചെയ്യുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. പകല്‍ സമയങ്ങളിലെ താപനില ഏകദേശം 27 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്നാണ് നിഗമനം. എന്നാല്‍ രാത്രി സമയത്ത് താരതമ്യേന തണുത്ത കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ശനിയാഴ്ചയോട് കൂടി ചൂട് കൂടുതല്‍ ശക്തമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താപ നില 32 ഡിഗ്രി വരെ എത്തിയേക്കാം. പുലര്‍ച്ചെ ചില പ്രദേശങ്ങളില്‍ മൂടല്‍ മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Content Highlights: Authorities in Qatar warn of possible weather changes, urging residents to stay cautious amid shifting climate conditions.