ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ; പ്രഖ്യാപനവുമായി ഖത്തർ എയർവേയ്സ്

യാത്രക്കാര്‍ക്ക് തങ്ങളുടെ ടിക്കറ്റുകള്‍ സൗകര്യപ്രദമായ രീതിയില്‍ മാറ്റിയെടുക്കാനും യാത്ര വേണ്ടെന്നുവെക്കുന്നവര്‍ക്ക് റീഫണ്ട് നേടാനും പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്

ഇന്ത്യയിലേക്ക് കൂടുതല്‍ പ്രത്യേക സര്‍വിസുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്സ്. തിരുവനന്തപുരം, കൊച്ചി എന്നിവയുള്‍പ്പെടെ ഒമ്പത് ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് മാര്‍ച്ച് 28 വരെ പരിമിതമായ തോതില്‍ പ്രത്യേക സര്‍വിസുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടിയന്തരമായി നാട്ടിലെത്തേണ്ട പ്രവാസികള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും ഏറെ ആശ്വാസം പകരുന്നതാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ പ്രഖ്യാപനം.

യാത്രക്കാര്‍ക്ക് തങ്ങളുടെ ടിക്കറ്റുകള്‍ സൗകര്യപ്രദമായ രീതിയില്‍ മാറ്റിയെടുക്കാനും യാത്ര വേണ്ടെന്നുവെക്കുന്നവര്‍ക്ക് റീഫണ്ട് നേടാനും പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 28നും മാര്‍ച്ച് 28നും ഇടയില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് ഈ ആനുകൂല്യം. ഇവര്‍ക്ക് ഏപ്രീല്‍ 30 വരെയുള്ള തിയ്യതികളിലേക്ക് യാതൊരു അധിക നിരക്കും നല്‍കാതെ രണ്ട് തവണ ടിക്കറ്റ് മാറ്റിയെടുക്കാന്‍ സാധിക്കും. നിലവിലെ സാഹചര്യത്തില്‍ യാത്ര ഒഴിവാക്കാന്‍ താല്പര്യപ്പെടുന്നവര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണ്ണമായും റീഫണ്ടായി നല്‍കുമെന്നും ഖത്തര്‍ എയര്‍വേസ് വ്യക്തമാക്കി.

Content Highlights: Qatar Airways announces more flight services to India, boosting connectivity and meeting growing travel demand between Doha and key Indian cities.

To advertise here,contact us