ഖത്തറിൽ കടലിൽ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ട് മലയാളികൾ മുങ്ങി മരിച്ചു. പത്തനംതിട്ട അടൂർ സ്വദേശി ജിത്തു അനിൽ മാത്യു -29, കൊല്ലം കരുനാഗപ്പള്ളി സ്വദേശി കനേഷ് -34 എന്നിവരാണ് മരണമടഞ്ഞത്. ഇൻലാൻഡ് സീ ബീച്ചിൽ സുഹൃത്തുക്കളോടൊപ്പം മീൻ പിടിക്കുന്നതിനിടെയാണ് യുവാക്കൾ അപകടത്തിൽപ്പെട്ടത്. അപ്രതീക്ഷിതമായി കടലിലെ ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമായത്.
കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് പാണ്ടിത്തറയിൽ കാർത്തികേയന്റെയും ബേബിയുടേയും മകനാണ് കനേഷ്. ഭാര്യ: അശ്വതി. അടൂർ ചൂരക്കോട് കീഴതിൽ പുത്തൻവീട്ടിൽ അനിൽമോൻ മാത്യൂ -ജോയമ്മ എന്നിവരുടെ മകനാണ് ജിത്തു. ഭാര്യ: നികിത പി. ജോസഫ്. ഐസിബിഎഫിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകും.
Content Highlights: Two Malayalis lost their lives after drowning while fishing in the sea in Qatar. The incident occurred when they went into the sea for fishing and were reportedly swept away. Rescue teams recovered the bodies, and authorities have begun procedures while urging caution to expatriates engaging in sea-related activities.