ഖത്തര് അതിശൈത്യത്തിലേക്ക് കടക്കുന്നു. ശൈത്യകാലത്തെ ഏറ്റവും തണുപ്പേറിയ സമയമായി അറിയപ്പെടുന്ന അശ്ശബത് സീസണിന് ഇന്ന് തുടക്കമായി. 26 ദിവസം നീണ്ടുനില്ക്കുന്നതാണ് ഈ കാലഘട്ടം. രാജ്യത്തെ താപനില ഗണ്യമായി കുറയുകയും രാത്രിയിലും പുലര്ച്ചെയും ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
വിവിധ ഭാഗങ്ങളില് മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില് പറയുന്നു. കാറ്റില് പൊടിപടലങ്ങള് ഉയരുന്നത് കാഴ്ച പരിധി കുറയാനും കാരണമാകും. കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തില് പൊതുജനങ്ങള് ജാഗ്രത പാലിക്കണമെന്ന് ഖത്തര് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കി.
പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തില് തൊഴിലിടങ്ങളില് ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങള് കര്ശനമായി പാലിക്കണമെന്നും ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും ക്രമീകരണങ്ങളും ഏര്പ്പെടുത്തണമെന്നും രാജ്യത്തെ തൊഴിലുടമകള്ക്ക് തൊഴില് മന്ത്രാലയവും നിര്ദേശം നല്കിയിട്ടുണ്ട്.
Content Highlights: Authorities in Qatar have issued a warning about severe cold conditions expected to affect the country. Residents have been cautioned to prepare for strong chilly weather as temperatures are forecast to drop significantly. The alert highlights the need for precautions during the period of intensified cold.