ദോഹ: ലോകമെമ്പാടുമുളള സിനിമാ വ്യവസായ മേഖലക്ക് വന് സാമ്പത്തിക ആനുകൂല്യങ്ങള് പ്രഖ്യാപിച്ച് ഖത്തര് ഭരണകൂടം. ഖത്തറില് സിനിമ നിര്മ്മിക്കുന്നവര്ക്ക് അന്പത് ശതമാനം വരെ സാമ്പത്തിക ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തറിന്റെ സംസ്കാരവും പാരമ്പര്യവും സിനിമകളുടെ ആഗോള വേദിയിലെത്തിക്കുകയാണ് ലക്ഷ്യം. ഖത്തര് മീഡിയ സിറ്റി ഫിലിം കമ്മിറ്റിയാണ് സിനിമാ മേഖലയില് പ്രവര്ത്തിക്കുന്നവര്ക്കായി പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഖത്തര് സ്ക്രീന് പ്രൊഡക്ഷന് ഇന്സെന്റീവ്' എന്ന പേരിലാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള നിര്മ്മാതാക്കളെയും സംവിധായകരെയും പ്രതിഭകളെയും ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നതായി
മീഡിയ സിറ്റി ഫിലിം കമ്മിറ്റി അറിയിച്ചു. സിനിമാ നിര്മ്മാണത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള് രാജ്യത്ത് കൂടുതലായി ഒരുക്കും. മികച്ച സാങ്കേതിക വിദ്യ, പരിശീലനം നേടിയ പ്രതിഭകള്, ആകര്ഷകമായ സാമ്പത്തിക സഹായങ്ങള് എന്നിവയിലൂടെ ലോക സിനിമാ വ്യവസായത്തെ ഖത്തര് തുറന്ന മനസ്സോടെ ഏറ്റെടുക്കുകയാണെന്ന് മീഡിയ സിറ്റി ഫിലിം കമ്മിറ്റി ചെയര്മാന് ഹസന് അല് തവാദി വ്യക്തമാക്കി.
ഖത്തറിന്റെ സംസ്കാരവും പാരമ്പര്യവും സിനിമകളുടെ ആഗോള വേദിയിലെത്തിക്കുകയാണ് ലക്ഷ്യം.. ഇതിലൂടെ രാജ്യത്തെ ടൂറിസം മേഖലയില് വലിയ പുരോഗതിയും പ്രതീക്ഷിക്കുന്നു. സിനിമക്ക് പുറമെ ടെലിവിഷന്, പരസ്യ ചിത്രീകരണം, പോസ്റ്റ്-പ്രൊഡക്ഷന്, വിഎഫ്എക്സ് എന്നിവയുള്പ്പെടെ എല്ലാ മേഖലകള്ക്കും സാമ്പത്തിക ഇളവ് ലഭ്യമാക്കും. ഖത്തറിലെ സിനിമാ നിര്മ്മാണ മേഖലയ്ക്ക് പിന്തുണ നല്കുമെന്ന് സോണി പിക്ചേഴ്സ്, നിയോണ്, മിറാമാക്സ്, പാരറ്റ് അനലിറ്റിക്സ്, തുടങ്ങിയ പ്രധാന കമ്പനികള് അറിയിച്ചു.
ലോകചലച്ചിത്ര ഭൂപടത്തില് ഖത്തറിനെ പ്രധാന കേന്ദ്രമായി ഉയര്ത്തുക എന്നതാണ് സഹകരണത്തിന്റെ ലക്ഷ്യമെന്നും കമ്പനികള് വ്യക്തമാക്കി. അടുത്ത വര്ഷം രണ്ടാം പാതത്തില് സാമ്പത്തിക സഹായ പദ്ധതി ആരംഭിക്കാനാണ് തീരുമാനം