ദേശീയ ദിനാഘോഷത്തിന് ഒരുങ്ങി ഖത്തര്‍; 10 ദിവസത്തെ ആഘോഷ പരിപാടികൾ

വൈവിധ്യമാര്‍ന്ന സാംസ്‌കാരിക, കലാ, പൈതൃക പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും

ദേശീയ ദിനാഘോഷത്തിന് ഒരുങ്ങി ഖത്തര്‍. ദേശീയ ദിനത്തിന്റെ ഭാഗമായുള്ള ആഘോഷപരിപാടികള്‍ ഈ മാസം പത്തിന് ആരംഭിക്കും. പത്ത് ദിവസം നീണ്ടുനില്‍ക്കുന്നതാണ് സാംസ്‌കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികള്‍, 'നിങ്ങളോടൊപ്പം അത് ഉയരുന്നു, നിങ്ങളില്‍ അത് കാത്തിരിക്കുന്നു' എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ഉമ്മുസലാലിലെ ദര്‍ബ് അല്‍ സായി ആണ് പ്രധാന ആഘോഷ വേദി.

വൈവിധ്യമാര്‍ന്ന സാംസ്‌കാരിക, കലാ, പൈതൃക പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും. ദര്‍ബ് അല്‍ സായി ദിവസേന ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ രാത്രി 11 വരെ പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കും. പത്ത് ദിവസത്തെ ആഘോഷപരിപാടികള്‍ കുടുംബങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും സാംസ്‌കാരികവും - വിനോദപരവുമായ വേറിട്ട അനുഭവം സമ്മാനിക്കുമെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു.

Content Highlights: Qatar National Day celebrations to kick off

To advertise here,contact us