ഗള്ഫ് സന്ദര്ശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് മറ്റെന്നാൾ ഖത്തറിലെത്തും. ബഹ്റൈന്, ഒമാന് എന്നീ രാജ്യങ്ങളിലെ സന്ദര്ശനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി ഖത്തര് സന്ദര്ശിക്കുന്നത്. വിവിധ ഗള്ഫ് രാജ്യങ്ങളിലെ സന്ദര്ശനത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രി ഖത്തറില് എത്തുന്നത്.
മറ്റെന്നാൾ ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയില് എത്തുന്ന മുഖ്യന്ത്രിയെ വിവിധ പ്രവാസി സംഘടനകളുടെയും ലോക കേരള സഭാംഗങ്ങളുടെയും നേതൃത്വത്തില് സ്വീകരിക്കും. വൈകുന്നേരം ഖത്തര് മലയാളം മിഷന്റെയും ലോക കേരളസഭയുടെയും നേതൃത്വത്തില് സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ഖത്തറിലെ ഇന്ത്യന് അംബാസിഡര് എന്നിവരും പരിപാടിയുടെ ഭാഗാമാകും.
വിവിധ പ്രവാസി സംഘടനകളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളുടെ ക്രമീകരണങ്ങള്ക്കായി വിപുലമായ സ്വാഗത സംഘത്തിനും രൂപം നല്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ആവശകരമയ സ്വീകരണ ഒരുക്കാനുളള തയ്യാറെടിപ്പിലണ് പ്രവാസികള്. ബഹ്റൈന്, ഒമാന് എന്നീ രാജ്യങ്ങളിലെ സന്ദര്ശനത്തിന് പിന്നാലെയാണ് മുഖ്യന്ത്രി ഖത്തറില് എത്തുന്നത്.
ഖത്തറിന് പിന്നാലെ കുവൈത്ത്, യുഎഇ തുടങ്ങിയ രാജ്യങ്ങളിലും വിവിധ ഘട്ടങ്ങളിലായി മുഖ്യമന്ത്രി സന്ദര്ശനം നടത്തും. അടുത്ത മാസം ഏഴിനാണ് മുഖ്യന്ത്രിയുടെ കുവൈത്ത് സന്ദര്ശനം. പിന്നാലെ നവംബര് 9ന് യുഎയിലും മുഖ്യമന്ത്രി എത്തും. സൗദി അറബ്യയിലെ സന്ദര്ശനത്തിന് ഇതുവരെ കേന്ദ്രസര്ക്കാര് അനുമതി നല്കിയിട്ടില്ല.
Content Highlights: Chief Minister Pinarayi Vijayan will arrive in Qatar on the second day as part of his Gulf visit