ഖത്തറില് സോഹാര് ബാത്തിന സൗഹൃദ വേദിയും ആരോഗ്യമന്ത്രാലയം ബ്ലഡ് ബാങ്കുമായി സഹകരിച്ചു മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്തദാനം മഹാദാനം, ജീവന് രക്ഷിക്കാന് ഒരു തുള്ളി രക്തം നല്കാം എന്ന ആഹ്വാനത്തോടെ നടന്ന ക്യാമ്പില് നൂറോളം ആളുകള് രക്തം ദാനം ചെയ്തു. രാജേഷ് കെ വി, മുരളീകൃഷ്ണ, റോയ് പി വീട്ടില്, തമ്പാന് തളിപ്പറമ്പ്, സിറാജ് തലശ്ശേരി, സജീഷ് ജി ശങ്കര് എന്നിവര് ക്യാമ്പിന് നേതൃത്വം നല്കി.
Content Highlights: Mass Blood donation camp conducted by Qatar