ഇറാൻ വിദേശ കാര്യമന്ത്രി ഖത്തറിൽ; അറബ്, മുസ്ലീം നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കും

ദോഹയിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി, ഖത്തർ പ്രധാനമന്ത്രിയുമായി സംഭാഷണം നടത്തി

ഖത്തർ വിളിച്ചുചേർത്ത അടിയന്തര അറബ്, മുസ്ലീം നേതാക്കളുടെ ഉച്ചകോടിയിൽ ഇറാൻ പങ്കെടുക്കും. ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി ദോഹയിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തറിൽ എത്തി. ഈജിപ്‌തും അമേരിക്കയുമായി ചേർന്ന് ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ തുടരുമെന്ന് ഖത്തർ വ്യക്തമാക്കി.

ദോഹയിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി, ഖത്തർ പ്രധാനമന്ത്രിയുമായി സംഭാഷണം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും ബന്ധവും ശക്തിപ്പെടുത്തുന്നതിനെ കുറിച്ചു ഇരുവരും ചർച്ച ചെയ്തു.

Content Highlights: Iranian Foreign Minister in Qatar

To advertise here,contact us