ഖത്തറിന്റെ സ്വൈര്യ ജീവിതം തകർത്ത് മൈനകൾ; ഇതുവരെ പിടികൂടി കൂട്ടിലടച്ചത് 35000 ലധികം മൈനകളെ..

അതിർത്തികൾ കടന്ന് പറന്നെത്തുന്ന മൈ​ന​ക​ളെ​ക്കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ് ഖ​ത്ത​ർ.

അതിർത്തികൾ കടന്ന് പറന്നെത്തുന്ന മൈ​ന​ക​ളെ​ക്കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ് ഖ​ത്ത​ർ. കൃഷികളും നശിപ്പിച്ചും മറ്റ് പക്ഷികളുടെ ആവാസ വ്യവസ്ഥയിൽ അതിക്രമിച്ചും രാജ്യത്തിന്റെ സന്തുലിത പരിസ്ഥിതിയ്ക്ക് വലിയ വെല്ലുവിളിയായ മൈ​ന​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യാ​ണ് ഖ​ത്ത​ർ പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം സ്വീ​ക​രി​ക്കു​ന്ന​ത്.

മൈനകളെ പിടികൂടി കൂട്ടിയലടക്കുക എന്നതാണ് പരിസ്ഥിതി മന്ത്രാലയം കണ്ട മാർഗം. പ​ദ്ധ​തി ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ഏ​ക​ദേ​ശം 35,838 മൈ​ന​ക​ളെയാണ് ഇത്തരത്തിൽ പിടികൂടിയിട്ടുളളത്. ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ജൂ​ൺ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മാ​ത്രം 9416 പ​ക്ഷി​ക​ളെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ദേശാടനത്തിനായി എത്തുന്ന മൈന പക്ഷികളിൽ ഭൂരിഭാഗവും ഒരു സമയം കഴിഞ്ഞാലും തിരിച്ചുപോകുന്നില്ല എന്നതാണ് വർധനവിന് കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.

രാ​ജ്യ​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി കൂ​ടു​ക​ൾ സ്ഥാ​പി​ച്ചാ​ണ് ഇ​വ​യെ പി​ടി​കൂ​ടു​ന്ന​ത്. ശാ​സ്ത്രീ​യ​വും ആ​സൂ​ത്രി​ത​വു​മാ​യ പ​ദ്ധ​തി​ക​ളി​ലൂ​ടെ​യാ​ണ് നി​യ​ന്ത്ര​ണം അ​ധി​കൃ​ത​ർ ന​ട​പ്പാ​ക്കു​ന്ന​ത്. നിലവിൽ രണ്ടായിരത്തിലധികം കൂടുകൾ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിക്കാനായി പ്രത്യേക സംവിധാനവും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.

Content Highlights: qatar announces capture of approximately 36,000 Myna birds

To advertise here,contact us