ഹൃദയാഘാതം; കോട്ടയം സ്വദേശിയായ യുവ എഞ്ചിനീയര്‍ ഖത്തറില്‍ മരിച്ചു

ഫാല്‍ കമ്മ്യൂണിക്കേഷനില്‍ എഞ്ചീനയറായി ജോലി ചെയ്തുവരികയായിരുന്നു.

ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവ എഞ്ചിനീയര്‍ ഖത്തറില്‍ മരിച്ചു. കോട്ടയം വെളിയന്നൂര്‍ താമരക്കാട് സ്വദേശി അമല്‍ജിത്ത് ഗോപാലന്‍ (30) ആണ് മരിച്ചത്. പുത്തന്‍പുരക്കല്‍ ഗോപാലന്റെയും വെട്ടുകാട്ടില്‍ സുമതിയുടെയും മകനാണ്.

ഫാല്‍ കമ്മ്യൂണിക്കേഷനില്‍ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു. അശ്വതി സഹദേവനാണ് ഭാര്യ. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തര്‍ അല്‍ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Content Highlights: Young Malayali engineer dies in Qatar

To advertise here,contact us