റമദാനിൽ ജയിൽ തടവുകാർക്ക് മോചനം പ്രഖ്യാപിച്ച് ഖത്തർ അമീർ

തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനുള്ള അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് റമദാനില്‍ പൊതുമാപ്പ് നല്‍കുന്നത്.

icon
dot image

ദോഹ: റമദാന്‍ മാസത്തില്‍ രാജ്യത്തെ ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി. തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനുള്ള അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് റമദാനില്‍ പൊതുമാപ്പ് നല്‍കുന്നത്.

വിവിധ കേസുകളിലായി ജയിലില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് മോചനം ലഭിക്കുക. വര്‍ഷങ്ങളായി ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് റമദാന്റെ ഭാഗമായി മാപ്പ് നല്‍കിയത്. എത്ര തടവുകാര്‍ക്കാണ് ഇത്തവണ മാപ്പ് നല്‍കുകയെന്ന് അറിയിച്ചിട്ടില്ല.

ദേശീയ ദിനം, റമദാന്‍ പോലുള്ള വിശേഷങ്ങള്‍ പ്രമാണിച്ച് ഖത്തര്‍ അമീര്‍ പ്രതിയെ ഉത്തരവിലൂടെ മാപ്പ് നല്‍കി തടുവകാര്‍ക്ക് മോചനം നല്‍കാറുണ്ട്.

Content Highlights: Qatar amir announces release of prisoners during Ramadan

dot image
To advertise here,contact us
To advertise here,contact us
To advertise here,contact us