ഖത്തർ മന്ത്രിസഭയിൽ അഴിച്ചുപണി; ഉത്തരവ് പുറത്തിറക്കി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി

ഷെയ്ഖ് സൗദ് ബിൻ അബ്ദുറഹ്മാൻ അൽതാനിയെ പുതിയ ഉപപ്രധാനമന്ത്രിയായി നിയമിച്ചു.

ദോഹ: ഖത്തർ മന്ത്രിസഭയിൽ മാറ്റം വരുത്തിയതായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉത്തരവ് പുറത്തിറക്കി. ഷെയ്ഖ് സൗദ് ബിൻ അബ്ദുറഹ്മാൻ അൽതാനിയെ പുതിയ ഉപപ്രധാനമന്ത്രിയായി നിയമിച്ചു. ലുൽവ ബിൻത് റാഷിദ് അൽ ഖാതിറാണ് പുതിയ ഉന്നത വിദ്യാഭ്യാസ മന്ത്രി. മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദാണ് പുതിയ പൊതുജനാരോ​ഗ്യ മന്ത്രി.

സാമൂഹിക വികസന, കുടുംബകാര്യ മന്ത്രിയായി ബുഥൈന ബിൻത് അലി അൽ ജാബിർ അൽ നുഐമിയെ നിയമിച്ചു. ഷെയ്ഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ ആൽഥാനി വാണിജ്യ, വ്യവസായ മന്ത്രി. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽതാനിയെ ഗതാഗത മന്ത്രിയായി നിയമിച്ചു. ഇന്നലെയാണ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചള്ള ഉത്തരവ് പുറത്തിറക്കിയത്.

Content Highlights: Amir Issues Order Reshuffling qatar cabinet

To advertise here,contact us