ദോഹ: ഖത്തര് എക്സ്പോ 2023ന്റെ ഭാഗമാകാന് പൊതുജനങ്ങള്ക്ക് അവസരം. എക്സ്പോയുടെ വളണ്ടിയറാകുന്നതിനായുള്ള മാനദണ്ഡങ്ങള് പുറത്തുവിട്ടു. പരിപാടിയുടെ ഭാഗമാകാന് ആഗ്രഹിക്കുന്നവര് പാലിക്കേണ്ട നിബന്ധനകൾ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് പ്രഖ്യാപിച്ചത്.
മാനദണ്ഡങ്ങള്:
2022 ഫിഫ ലോകകപ്പിന് ശേഷം ഖത്തര് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ വലിയ ഇവന്റാണ് എക്സ്പോ 2023 ദോഹ. അല് ബിദ്ദ പാര്ക്കില് ആറ് മാസം നീണ്ടുനില്ക്കുന്ന എക്സിബിഷനില് 2023 ഒക്ടോബര് രണ്ട് മുതല് 2024 മാര്ച്ച് 28വരെയാണ് എക്സ്പോ നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുപ്പത് ലക്ഷത്തോളം സന്ദർശകരെയാണ് എക്സ്പോയിൽ പ്രതീക്ഷിക്കുന്നത്. 80 രാജ്യങ്ങളുടെ പവലിയനുകളാണ് ദോഹ എക്സ്പോയിൽ ഉയരുന്നത്.
കൃഷിയും ഹരിതവത്കരണവും പരിസ്ഥിതി സംരക്ഷണവുമെല്ലാം അടിസ്ഥാനമാവുന്ന അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോയ്ക്ക് ആദ്യമായാണ് ഒരു ഗൾഫ് രാജ്യം വേദിയൊരുക്കുന്നത്. മരുഭൂമിയുടെ മണ്ണിൽ മേളയെത്തുമ്പോൾ പരിസ്ഥിതി സംരക്ഷണവും മരുഭൂവത്കരണത്തിനെതിരായ സന്ദേശവുമെല്ലാം പ്രധാനമായി മാറും. അൽ ബിദ്ദ പാർക്ക് വേദിയാകുന്ന ദോഹ എക്സ്പോക്ക് 17 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഇടമാണ് ഒരുക്കുന്നത്. പാർക്കിലെ എക്സ്പോ വേദിയിൽ മൂന്നു മേഖലകളിലായി തിരിച്ചായിരിക്കും വളണ്ടിയർമാരുടെ സേവനങ്ങൾ ക്രമീകരിക്കുന്നത്.