പ്രവാസി മലയാളികൾക്ക് ആഘോഷരാവ്; ഒമാൻ തൃശ്ശൂർ ഓർഗനൈസേഷന്റെ 'ഓണോത്സവം 2026' ശ്രദ്ധേയമായി

കേരളത്തിൽ നിന്നുമെത്തിയ പ്രമുഖ കലാകാരന്മാർ അണിനിരന്ന വിവിധ സാംസ്കാരിക-കലാപരിപാടികളും വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി

ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ (OTO) പ്രവാസി മലയാളികൾക്കായി സംഘടിപ്പിച്ച 'ഓണോത്സവം 2026' ആഘോഷരാവ് ഗൾഫ് മലയാളി സമൂഹത്തിന് വേറിട്ടൊരു അനുഭവമായി മാറുന്നു. പ്രമുഖ പ്രവാസി സംഘടനാ പ്രതിനിധികളും വിശിഷ്ടാതിഥികളും വൻതോതിൽ പങ്കെടുത്ത ചടങ്ങ് മസ്‌കറ്റിലെ പ്രവാസി ആഘോഷങ്ങളിൽ ശ്രദ്ധേയമായ ഒന്നായി മാറിയെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

കേരളത്തിൽ നിന്നുമെത്തിയ പ്രമുഖ കലാകാരന്മാർ അണിനിരന്ന വിവിധ സാംസ്കാരിക-കലാപരിപാടികളും വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രശസ്ത നടനും ഹാസ്യകലാകാരനുമായ ജയരാജ് വാര്യർ, മലയാള സിനിമയിലെ നവയുഗ സംവിധായകരുടെ സർഗ്ഗാത്മകത തന്നെ ഏറെ അതിശയപ്പെടുത്തുന്നുവെന്ന് ചടങ്ങിൽ സംസാരിക്കവെ അഭിപ്രായപ്പെട്ടു.

ലുലു ഗ്രൂപ്പ് ഡയറക്ടർ ഷബീർ കെ.എ., ഇ.എം. ബദ്റുദ്ദീൻ എന്നിവരുടെ വിശിഷ്ട സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഒ.ടി.ഒ. പ്രസിഡന്റ് നസീർ തിരുവത്ര, ജനറൽ സെക്രട്ടറി അഷ്റഫ് വാടനപ്പിള്ളി എന്നിവർ സംസാരിച്ചു. ചടങ്ങിൽ സിദ്ധീഖ് കിഴിങ്ങര, നജീബ് കെ. മൊയ്തീൻ എന്നിവർ ആശംസകൾ അർപ്പിക്കുകയും അബ്ദുൽ ഖാദർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. പ്രോഗ്രാം കൺവീനർ മഹേഷിന്റെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ ഏകോപിപ്പിച്ചത്.

Content Highlights: Oman Thrissur Organisation hosted Onotsavam 2026 in Muscat, bringing together hundreds of Malayali families for traditional Onam celebrations and cultural programmes.

To advertise here,contact us