ഹോർമുസ് ഉൾപ്പെടെ സമുദ്രപാതകളിൽ ഗതാഗത സുരക്ഷ ഉറപ്പാക്കണം; ഒമാനും ജർമ്മനിയും ചർച്ച നടത്തി

മേഖലയിൽ നിലനിൽക്കുന്ന പിരിമുറുക്കങ്ങൾ ലഘൂകരിക്കുന്നതിനും സംഘർഷ സാധ്യതകൾ നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നയതന്ത്ര നീക്കങ്ങളെ പിന്തുണയ്ക്കുന്നതിൽ ഇരുരാജ്യങ്ങളും ചർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഹോർമുസ് കടലിടുക്കിലും ചെങ്കടലിലും നാവിഗേഷൻ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെക്കുറിച്ച് ഒമാനും ജർമ്മനിയും ഉന്നതതല ചർച്ച നടത്തി. സുരക്ഷിതവും സ്വതന്ത്രവുമായ സമുദ്ര ഗതാഗതം പുനരാരംഭിക്കുന്നതിന് സഹായകമാകുന്ന നടപടികളെക്കുറിച്ച് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽബുസൈദിയും ജർമ്മൻ ഫെഡറൽ വിദേശകാര്യ മന്ത്രി ഡോ. ജോഹാൻ വഡെഫുളും ടെലിഫോണിലൂടെയാണ് ആശയവിനിമയം നടത്തിയത്.

മേഖലയിൽ നിലനിൽക്കുന്ന പിരിമുറുക്കങ്ങൾ ലഘൂകരിക്കുന്നതിനും സംഘർഷ സാധ്യതകൾ നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നയതന്ത്ര നീക്കങ്ങളെ പിന്തുണയ്ക്കുന്നതിൽ ഇരുരാജ്യങ്ങളും ചർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പ്രാദേശിക സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ഇരു നേതാക്കളും എടുത്തുപറഞ്ഞു.

Content Highlights: Oman and Germany held discussions on regional developments and efforts to restore freedom of navigation in the Strait of Hormuz and the Red Sea. The talks also focused on reducing tensions and strengthening regional security and stability.

To advertise here,contact us