മസ്കറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിൻറെ രജതജൂബിലിയും, ഓണാഘോഷവും സെപ്റ്റംബർ 18ന് അൽ ഫലാജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് മാനേജ്മെൻറ് കമ്മിറ്റി അറിയിച്ചു. കമ്മിറ്റി അംഗങ്ങൾ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇത് പ്രഖ്യാപിച്ചത്. ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ മുഖ്യാതിഥിയായി പങ്കെടുക്കും. കൂടാതെ പ്രശസ്ത ഗായിക അനിത ഷെയ്ഖിന്റെ നേതൃത്വത്തിൽ സംഗീതവിരുന്നും കലാകാരന്മാരുടെ നൃത്താവിഷ്കാരവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഒമാനിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക, സാമൂഹ്യക്ഷേമ പ്രവർത്തന മേഖലകളിൽ കാൽനൂറ്റാണ്ടായി സജീവമായി പ്രവർത്തിച്ചുവരുന്ന കേരള വിഭാഗത്തിന്റെ രജതജൂബിലി ആഘോഷിക്കുന്നതിനൊപ്പം ഓണാഘോഷവും നടക്കും. വൈവിധ്യമാർന്ന കലാപരിപാടികളോടെ ആഘോഷം നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് കൺവീനർ അജയൻ പൊയ്യര പറഞ്ഞു. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് മിഷൻ തവ്ഷി ബെഹൽ പാണ്ഡേ ഓണാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.
2001 മാർച്ച് 29 ന് ഗായകൻ കെ ജെ യേശുദാസ് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ച കേരള വിഭാഗം ഒമാനിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ ആവശ്യങ്ങൾ മുൻനിർത്തി വിവിധ പദ്ധതികൾക്ക് നേതൃത്വം നൽകി വരുന്നു. ഷക്കീൽ കോമത്ത് സന്തോഷ് കുമാർ അനുചന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Content Highlight: Kerala Wing of the Indian Social Club Muscat will celebrate its Silver Jubilee and Onam festivities on September 18 with cultural programmes and community participation.